അസാധ്യം ഈ ചുവടുകൾ; കൈയടിയും കളിയാക്കലും ഒരുപോലെ നേടിയ വിഡിയോ

നല്ലകാര്യമോ ചീത്തക്കാര്യമോ ആയിക്കോട്ടെ. പെൺകുട്ടികൾ ഒരു കാര്യം ചെയ്താൽ അതു നന്നായാൽപ്പോലും അംഗീകരിച്ചുകൊടുക്കാൻ മടിയാണ് ചിലർക്ക്. ഇഷ്ടപ്പെട്ട ആളുകളുടെ കൈയടിയും വിമർശകരുടെ പരിഹാസവും ഒരുപോലെ ഏറ്റുവാങ്ങിയ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

ട്രെഡ്മില്ലിൽ‍ ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നതിന്റെ വിഡിയോ അവിശ്വസനീയം എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം ജനശ്രദ്ധയാകർഷിച്ചത്.

പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ട്രെഡ്മില്ലില്ലാണ് ചുവടുകൾ പിഴക്കാതെ ഹിന്ദിഗാനത്തിന്റെ വരികൾക്കൊത്ത് പെൺകുട്ടി നൃത്തം ചെയ്യുന്നത്. കൗതുകമുണർത്തുന്ന വിഡിയോയെ എന്തിന് അവിശ്വസനീയം എന്നു വിശേഷിപ്പിച്ചു എന്നാണ് ചിലരുടെ സംശയം. പെൺകുട്ടി തരക്കേടില്ലാതെ നൃത്തം ചെയ്യുന്നുണ്ടെങ്കിലും അവിശ്വസനീയം എന്നൊന്നും വിളിക്കാൻ മാത്രമുള്ള മികച്ച പ്രകടനമല്ല അവൾ കാഴ്ചവെച്ചതെന്നാണ് വിമർശകരുടെ അഭിപ്രായം.

അല്ലെങ്കിൽ ആവശ്യമില്ലാതെ ആളുകളെ പുകഴ്ത്തുന്ന പ്രവണത സമൂഹമാധ്യമങ്ങളിൽ കൂടിക്കൊണ്ടിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ പെൺകുട്ടിയെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷം പറയുന്നത് പെൺകുട്ടിയെ പരിഹസിക്കുന്നവർ ആദ്യം അവളെപ്പോലെ നൃത്തം ചെയ്തുകാണിക്കൂവെന്നാണ്. എന്തായാലും 4.7 മില്യൺ പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *