മുലയൂട്ടല്‍ കാമ്പെയിന്‍ ചൂടുപിടിക്കുന്നു; കൂടെ കസ്തൂരിയുടെ ചിത്രങ്ങളും

നടി ജിലു ജോസഫിന്റെ മുലയൂട്ടല്‍ ചിത്രം വിമര്‍ശനങ്ങള്‍ നേരിടുകയാണ്. അവിവാഹിതയായ സ്ത്രീ പാല്‍ ചുരത്താത്ത മുല കുഞ്ഞിന് നല്‍കി ആ കുഞ്ഞിന്റെ അവകാശത്തെ ചോദ്യം ചെയ്യുകയാണെന്നാണാണ് വിമര്‍ശിക്കുന്നത്. എന്നാല്‍ താനൊരു ആര്‍ട്ടിസ്റ്റാണെന്നും മുന്‍പ് സിനിമയില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചതിനെപ്പോലെയാണ് ഇതിനെയും കാണുന്നതെന്നും ജിലു കൂട്ടിച്ചേര്‍ത്തു.

ഫോട്ടോഗ്രാഫറും സുഹൃത്തുമായ ജിന്‍സണ്‍ ആണ് തനിക്ക് ‘തുറിച്ചു നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന കാംപെയിനിന്റെ ഭാഗമാകാന്‍ അവസരം ഒരുക്കിയതെന്നു ജിലു ജോസഫ് പറയുന്നു. ‘നമ്മള്‍ മാറി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. മുല ലൈംഗീകാവയവമാണെങ്കില്‍ കണ്ണും ചെവിയും ചുണ്ടും ലൈംഗീകാവയവങ്ങള്‍ തന്നെയല്ലേ? ഈ അവയവങ്ങളെ കുറിച്ചൊന്നും നമുക്ക് ജിജ്ഞാസയില്ല. ഉള്‍ക്കൊള്ളാനുള്ള മനസ്സുണ്ടെങ്കില്‍ ഒന്നും വലിയ കാര്യമല്ലെന്നാണ് വിമര്‍ശനങ്ങള്‍ക്ക് ജിലു മറുപടി നല്‍കിയത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രശസ്ത തെന്നിന്ത്യന്‍ നടി കസ്തൂരി തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പുറത്തുവിട്ടിരുന്നു. കുഞ്ഞിനെ മുലയൂട്ടുന്നതില്‍ അമ്മമാര്‍ക്കുള്ള മാനസികമായ തെറ്റിധാരണകള്‍ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ‘എ ബ്യൂട്ടിഫുള്‍ ബോഡി പ്രൊജക്റ്റ്: ബോഡി ഓഫ് മദേഴ്‌സ്’ എന്ന ഫോട്ടോബുക്കിനു വേണ്ടി ജെയ്ഡ് ബീല്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ എടുത്തത്. ‘ഡൂ ഇറ്റ് എനിവേര്‍, ആന്റ് അറ്റ് എനിടൈം’ (എവിടെവച്ചാണെങ്കിലും, എപ്പോഴാണെങ്കിലും കുഞ്ഞിന് മുലകൊടുക്കൂ) എന്നായിരുന്നു അന്ന് കസ്തൂരി മുന്നോട്ടുവെച്ച ആശയം.

Leave a Reply

Your email address will not be published. Required fields are marked *