അവർ പോലുമറിയാതെ 11 വർഷം മുമ്പേയവർ കണ്ടുമുട്ടി, വൈറലായി ചിത്രങ്ങൾ

കണ്ടുമുട്ടുന്നതിന് 11 വർഷം മുമ്പേ അവർ ഒരേപാതയിൽ കണ്ടുമുട്ടിയിരുന്നു. അത് തിരിച്ചറിഞ്ഞത് പിന്നെയും ഏഴുവർഷം കഴിഞ്ഞ്. ചൈനയിലാണ് ഈ രസകരമായ സംഭവം. ഭാര്യാഭർത്തക്കന്മാരായ യീയും സുയീയുമാണ് സംഭവകഥയിലെ നായികാനായകന്മാർ.

2000ൽ ഇവർ ഇരുവരും ക്യൻഡാവോയെന്ന സ്ഥലത്ത് പോയിരുന്നു. പോയതിന് തെളിവായി ഇരുവരും ചിത്രവും എടുത്തിരുന്നു. മാർച്ച് നാലിന് വീട് വൃത്തിയാക്കുന്ന കൂട്ടത്തിലാണ് യീ ഭാര്യയുടെ പഴയ ഫോട്ടോ കാണുന്നത്. ക്യൻഡാവോയിലെ വൃത്താകൃതിയിലുള്ള ഗോപുരത്തിന്റെ താഴെ പോസ് ചെയ്തിരിക്കുന്ന ഭാര്യയുടെ ചിത്രത്തിന് പിന്നിൽ കോട്ടുംസ്യൂട്ടുമിട്ടുനിൽക്കുന്ന തന്റെ ചിത്രം കണ്ടപ്പോൾ യീ അക്ഷരാർഥത്തിൽ അമ്പരന്നു.

അത് താൻ തന്നെയാണോയെന്ന് ഉറപ്പുവരുത്താൻ അന്നെടുത്ത ചിത്രവുമായി യീ ഒത്തുനോക്കി. അന്നത്തെ കൗമാരക്കാരനായ യീ തന്നെയെന്ന് കണ്ണുകളെ വിശ്വസിക്കാനായില്ല, ഇതിനെ വിധിയുടെ കുസൃതിയെന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. യീ കൂട്ടുകാരോടൊപ്പമാണ് എത്തിയതെങ്കിൽ ഭാര്യ സുയീ അമ്മയോടൊപ്പമാണ് തുറമുഖനഗരമായ ക്യാൻഡോവോ സന്ദർശിച്ചത്.

2011ൽ ഒരു സുഹൃത്തുമുഖേനയാണ് യീയും സുയീയും കണ്ടുമുട്ടുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞശേഷവും ഇവർ ഇതേസ്ഥലത്ത് വന്ന് ഒരുമിച്ച് ഫോട്ടോയെടുത്തിരുന്നു. ഇരട്ടകുട്ടികളാണ് ഇവർക്ക് മക്കൾ വളർന്നശേഷം വീണ്ടും പഴയസ്ഥലത്ത് ഓർമകൾ പുതുക്കാൻ പോകുമെന്ന് ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *