രണ്ടു തല ചേര്‍ന്നാലും നാല് മുല ചേരില്ല

ഫെമിനിസം എന്ന വാക് ജനത്തെ തെറ്റിദ്ധരിപ്പിച്ചു എന്ന് പ്രശസ്ത സിനിമ താരം ഫാത്തിമ രിഹാന ഏക എന്ന ചിത്രത്തിലെ നായികയാണ് ഫാത്തിമ.

നിങ്ങള്‍ തെങ്ങില്‍ കയറുന്നു ഞങ്ങള്‍ക്കും കയറണം എന്ന നിലയിലുള്ള ഒന്നല്ല അത്. പുരുഷനെ പോലെ തുല്യത നമ്മള്‍ എല്ലാവരും അവരവരുടേതായ ജോലികള്‍ ചെയ്യുന്നവരാണ്, അത് പങ്കിടുക വലിയൊരു കാര്യമാണ്. ഇപ്പോള്‍ വീട്ടിലെ കാര്യങ്ങളില്‍ നമ്മള്‍ ചെയ്യുന്ന ജോലികളില്‍ അവരെ പങ്കാളികളാക്കുക അവരുടെ കാര്യങ്ങളില്‍ നമ്മളെയും ഉള്‍ക്കൊള്ളിക്കുക അതാണ് വേണ്ടത് എന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി

രഹാനെയുടെ വാക്കുകളിലേക്ക്

സ്ത്രീകള്‍ക്ക് പൊതുവെ ഇപ്പോള്‍ അവരുടേതായുള്ള ഒരു ഇടം എല്ലായിടത്തുമുണ്ട്. സ്ത്രീകള്‍ പുരുഷന് എല്ലാ രീതിയിലും വെല്ലുവിളിയായി തീരുമോ എന്ന ഭയം കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഉയരുന്നത്. നമ്മള്‍ ജീവിച്ചു വളരുന്ന സാഹചര്യത്തില്‍ നമ്മള്‍ ഇടപെടുന്ന പല അന്തരീക്ഷവുമുണ്ടല്ലോ അതിനെ മനുഷ്യര്‍ നന്നായി സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്നുണ്ട്.

അതിപ്പോള്‍ രാഷ്ട്രീയപരമായാണെങ്കിലും മതപരമായാണെങ്കിലും. പരിധിയില്‍ നില്‍ക്കാതെ വരുമ്ബോള്‍ അവരുടെ ഭയങ്ങളെ ഉപയോഗിച്ച്‌ പ്രതിരോധിക്കാം. അങ്ങനെ ബോഡിഷെയിമിങ്ങും സെക്സ് ഷെയിമിങ്ങും ഒക്കെ ഉണ്ടാവും. പക്ഷേ ഇതില്‍ കൂടുതല്‍ എനിക്കൊന്നും വരാനില്ല എന്ന നിലപാടില്‍ പിടിച്ചു നില്‍ക്കാന്‍ സ്ത്രീകളെ കൊണ്ടാവണം. അങ്ങനെ വന്നാല്‍ ഭയം ഇല്ലാതാകും കുറഞ്ഞത് പ്രകടമാകാതെയെങ്കിലുമിരിക്കും.

പൊതുവെ ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്നവരുടെ ഉദ്ദേശം ശരീരത്തിന്റേയും ലൈംഗികതയുടെയും ഒക്കെ കാര്യത്തില്‍ അപമാനിച്ചാല്‍ അത് എല്ലാവരും സ്വീകരിക്കും അവര്‍ക്കു വേണ്ടി ആരും സംസാരിക്കില്ല എന്നൊക്കെയാണ്. അപ്പോള്‍ സ്ത്രീകള്‍ ഒറ്റപ്പെടുമല്ലോ. അങ്ങനെയുള്ള കുറേ വഴികളുണ്ട് സ്ത്രീകളെ ഒറ്റപ്പെടുത്താന്‍. ഇപ്പോള്‍ ഒരു ടീച്ചറോ വക്കീലോ ഒക്കെയാണ് പൊതു സഭയില്‍ സംസാരിക്കുന്നതെങ്കില്‍ അവര്‍ക്ക് അത്രയ്ക്കും എതിര്‍പ്പുകള്‍ നേരിടേണ്ടി വരില്ല, പക്ഷേ ഒരു സാധാരണ സ്ത്രീ സാഹചര്യങ്ങള്‍ കൊണ്ട് പ്രതികരിക്കേണ്ടി വന്നാല്‍ അവള്‍ മറ്റൊരു രീതിയില്‍ തരം താഴ്ന്നു പോകപ്പെട്ടവളാകുന്നു.

പറയണമെന്നില്ല, സമൂഹമാധ്യമങ്ങളിലൊക്കെ എഴുതുന്ന സ്ത്രീകള്‍ക്കും ഇതൊക്കെ നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ തന്നെ നോക്കൂ, ലൈംഗികതയെക്കുറിച്ച്‌ പൊതുവെ പുരുഷന്മാരെഴുതിയ പുസ്തകങ്ങളും വാക്കുകളുമാണ് നമ്മുടെ മുന്നിലുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു സ്ത്രീ അവളുടെ ലൈംഗികതയെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും പറയുമ്ബോള്‍ അത് സ്വീകരിക്കാന്‍ നമ്മുടെ സമൂഹം എപ്പോഴും പര്യാപ്തമായിട്ടില്ല.

അവര്‍ അങ്ങനെ പറയില്ല എന്നാണ് അവര്‍ വിലയിരുത്തുന്നത്. അവര്‍ക്കെന്തോ പ്രശ്നമുണ്ട് അവര്‍ വേശ്യയാണ് അല്ലെങ്കില്‍ സ്ത്രീയുടെ പേരില്‍ പുരുഷനാണ് പറയുന്നതെന്ന് വരുത്തി തീര്‍ക്കും. സ്ത്രീകളെ തങ്ങളുടെ പരിധിക്കുള്ളില്‍ നിര്‍ത്തിയാല്‍ മാത്രമേ അവര്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന പോലെയാണ് ഇടപെടലുകള്‍. ഇതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്.

ഇപ്പോള്‍ പൊതുവെ സ്ത്രീകള്‍ക്ക് പഴയ പേടികളൊക്ക കുറേ മാറിയിട്ടുണ്ട്. സ്വന്തം പേരും മുഖവുക്കെ ഇടാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്. അല്ലാതെ എപ്പോഴും ഫേക്ക് ഐഡികളില്‍ വരുന്നവര്‍ക്ക് വളരെ സ്വകാര്യമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. കുട്ടിക്കാലം മുതല്‍ തന്നെ പെണ്‍കുട്ടികള്‍ ഓരോന്നും അനുഭവിച്ചു തന്നെയാണ് വളര്‍ന്നു വരുന്നത്. എല്ലാവരുടെയും കഥകളിലുമുണ്ടാകും അവരെ അപമാനിച്ച പുരുഷന്മാര്‍, അങ്ങനെയുള്ള സ്ത്രീകള്‍ ഒന്നിച്ചു നില്‍ക്കുക എന്നൊരവസ്ഥ വന്നാല്‍ പോലും പുരുഷന്മാര്‍ നമ്മളെ അപമാനിക്കും.

രണ്ടു തല ചേര്‍ന്നാലും നാല് മുല ചേരില്ലെന്നും ഫെമിനിച്ചി എന്ന് വിളിച്ചും പരിഹസിക്കും. ശരിക്കും ഫെമിനിസം എന്ന വാക്കു പലരും തെറ്റിദ്ധരിക്കപ്പെട്ടതാണ്. നിങ്ങള്‍ തെങ്ങില്‍ കയറുന്നു ഞങ്ങള്‍ക്കും കയറണം എന്ന നിലയിലുള്ള ഒന്നല്ല അത്. പുരുഷനെ പോലെ തുല്യത നമ്മള്‍ എല്ലാവരും അവരവരുടേതായ ജോലികള്‍ ചെയ്യുന്നവരാണ്, അത് പങ്കിടുക വലിയൊരു കാര്യമാണ്. ഇപ്പോള്‍ വീട്ടിലെ കാര്യങ്ങളില്‍ നമ്മള്‍ ചെയ്യുന്ന ജോലികളില്‍ അവരെ പങ്കാളികളാക്കുക അവരുടെ കാര്യങ്ങളില്‍ നമ്മളെയും ഉള്‍ക്കൊള്ളിക്കുക അതാണ് വേണ്ടത്.

പലയിടത്തും അമ്മമാര്‍ തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത്. നമ്മള്‍ ആണ്‍കുട്ടികള്‍ക്ക് കരുതല്‍ കൊടുക്കും പെണ്‍കുട്ടികള്‍ മാത്രം പണിയെടുക്കണം എന്ന തലത്തിലാണ് കാര്യങ്ങള്‍. ആ രീതി തന്നെ മാറണം. ഇനിയെങ്കിലും നമ്മുടെ വീട്ടിലെ പുരുഷന്മാരോട് അതേക്കുറിച്ച്‌ നമുക്ക് സംസാരിക്കാനാകണം. ആദ്യമൊക്കെ നമുക്കാവശ്യമുള്ള സഹായം നാം ചോദിച്ചു വാങ്ങണം. കാരണം അവര്‍ക്കറിയില്ലല്ലോ, അവരങ്ങനെയാണ് പരിശീലിക്കപ്പെട്ടത്. പക്ഷേ വീട്ടില്‍ത്തന്നെ അങ്ങനെ ഒരു പങ്കാളിത്ത തലത്തില്‍ എല്ലാം വന്നാല്‍ അത് സമൂഹത്തിലേക്കും കൊണ്ടു വരാനാകും.

വനിതകള്‍ക്ക് മാത്രമായി ഒരു ദിനം അപ്പോള്‍ ബാക്കിയുള്ള ദിവസങ്ങള്‍ പുരുഷന്മാര്‍ക്കുള്ളതാണോ അങ്ങനെയൊക്കെ ചോദ്യങ്ങളുണ്ട്. എന്നും വനിതകള്‍ക്കു വേണ്ടി എന്ത് പറയുമ്ബോഴും ഈ ദിവസം പോലും ആരും ആഘോഷിക്കാറോ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാറോ ഇല്ല. വനിതാ ദിനത്തില്‍ ഏതെങ്കിലും സ്ത്രീകള്‍, അവള്‍ക്കു വേണ്ടി കുറച്ചെങ്കിലും ജീവിക്കാറുണ്ടോ? അങ്ങനെയൊന്നും ഉണ്ടാകുന്നതേയില്ല. പുരുഷനെന്നും പലരീതിയില്‍ വ്യത്യസ്തമായിരിക്കും ഓഫീസ് അല്ലെങ്കില്‍ സുഹൃത്തുക്കള്‍, അവരുടെ ആനന്ദങ്ങള്‍ അങ്ങനെയൊക്കെ ഓപ്ഷനുകള്‍ അവര്‍ക്കുണ്ട്. പക്ഷേ സ്ത്രീകള്‍ക്ക് അത്തരം സാധ്യതകള്‍ കുറവാണ്. അങ്ങനെയൊക്കെ നോക്കുമ്ബോള്‍ ഇത്തരം ദിവസങ്ങള്‍ ആവശ്യം തന്നെയാണെന്ന് ഫാത്തിമ രഹാന പറയുന്നു.

രിഹാനയുടെ കുറച്ചു ഫോട്ടോകൾ

Leave a Reply

Your email address will not be published. Required fields are marked *