സൂപ്പര്‍ താരം പരിശീലനത്തിന് വരുന്നത് രണ്ടര കോടി രൂപയുടെ റോള്‍സ് റോയ്‌സില്‍

ലോകത്തിലെ ഏറ്റവും പണമൊഴുകുന്ന ബിസിനസുകളില്‍ ഒന്നാണ് ഫു്ടബോളും. സൂപ്പര്‍ താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലവും കൈമാറ്റ തുകയും കണ്ട് ലോകം അമ്പരന്ന് നില്‍ക്കുന്നതും അതിന്റെ പണക്കൊഴുപ്പ് കണ്ടിട്ടാണ്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം പോള്‍ പോഗ്ബ. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 2016ല്‍ എത്തിയ ഫ്രഞ്ച് താരം പരിശീലനത്തിനെത്തുന്ന ഫോട്ടോയാണ് സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുന്നത്.

ഇന്ത്യന്‍ രൂപയില്‍ രണ്ടര കോടിയോളം വരുന്ന റോള്‍സ് റോയ്‌സ് വ്രെത്തില്‍ പരിശീലനത്തിനെത്തുന്ന ഫോട്ടോയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. യുണൈറ്റഡില്‍ പോഗ്ബയുടെ സഹതാരമായ റൊമേലു ലുക്കാക്കുവിനും റോള്‍സ് റോയ്‌സ് സ്വന്തമായുണ്ട്.

2016 ഓഗസ്റ്റില്‍ 94 മില്ല്യന്‍ യൂറോയ്ക്കാണ് യുവന്റസില്‍ നിന്നും പോഗ്ബ യുണൈറ്റഡിലെത്തിയത്. നെയ്മറിന്റെ പിഎസ്ജി ട്രാന്‍സ്ഫര്‍ വരെ ലോകത്തിലെ ഏറ്റവും വലിയ കൈമാറ്റ തുകയായിരുന്നു ഇത്.

ആഡംബര ജീവിതം നയിക്കുന്നതില്‍ അതീവ താല്‍പ്പര്യമുള്ള താരം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ലണ്ടനിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഏഴ് കിടപ്പുമുറികളുള്ള ഈ വീട്ടില്‍ ചൂട് വെള്ളം ക്രമീരിച്ചുള്ള സ്വിമ്മിങ് പൂളും സ്വന്തമായി മീഡിയ റൂമുമുണ്ട്. പ്രീമിയര്‍ ലീഗ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ കഴിഞ്ഞ മത്സരത്തോടെ 24കാരനായ പോഗ്ബയുടെ പേരിലായി.

Leave a Reply

Your email address will not be published. Required fields are marked *