ആരോപണങ്ങള്‍ നിഷേധിച്ച് സന്ദേശ് ജിങ്കാന്‍

കേരളാ ബ്ലാസ്റ്റേഴ്‌സ് മുന്‍കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് സന്ദേശ് ജിങ്കാന്‍. ആരോപണങ്ങള്‍ തന്നെ ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന ജിങ്കന്‍ ആളുകള്‍ക്ക് തന്നിലുള്ള സംശയമകറ്റാനാണ് രംഗത്തെത്തുന്നതെന്നും പറഞ്ഞു. മാതാപിതാക്കളും ഈ വാര്‍ത്തയറിഞ്ഞ് സങ്കടപ്പെടുന്നതും തന്നെ വേദനിപ്പിക്കുന്നുവെന്നും ജിങ്കാന്‍ വെളിപ്പെടുത്തി.

വാര്‍ത്തകാട്ടിത്തന്നത് ഡ്രെസ്സിംഗ് റൂമിലേക്ക് കടന്നുവന്ന വിനീതാണ്. അപ്പോള്‍ അത് തന്നെ ബാധിച്ചുവെങ്കിലും കളിയെ ഇക്കാര്യം ബാധിക്കാന്‍ താന്‍ അനുവദിക്കില്ല. ഗോവയ്‌ക്കെതിരായ മത്സരശേഷം അമ്മയെ വിളിച്ചപ്പോള്‍ അവരും ഇക്കാര്യം അറിഞ്ഞുവെന്ന് മനസിലായി. അമ്മ വേദനിച്ചത് തന്നേയും തളര്‍ത്തിയെന്നും ജിങ്കാന്‍ പറഞ്ഞു.

“ഈ വാര്‍ത്ത എന്നേയും കുടുംബത്തേയും മാത്രമല്ല, എന്നെ സ്‌നേഹിക്കുന്ന എല്ലാവരേയും ബാധിച്ചു. ഈ മഞ്ഞക്കടലാണ് എന്നെ ഞാനാക്കിയത്. അവരെ വഞ്ചിക്കുന്ന ഒന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ല”, താരം വൈകാരികമായി വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു. റെനെ ഈ ആരോപണം തന്റെ മുന്നില്‍ വച്ച് പറഞ്ഞിരുന്നെങ്കില്‍ സന്തോഷമാകുമായിരുന്നുവെന്നും റെനെയോട് വിദ്വേഷമില്ല എന്നും ജിങ്കാന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *