അണ്ടർ 19 വേൾഡ് കപ്പ് കിരീടം ഇന്ത്യയുടെ പുലികുട്ടികൾക്ക്

ഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ കീരിടം സ്വന്തമാക്കി. 217 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. മൻജോട്ട് കാൽറയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. ജയത്തോടെ ഏറ്റവും കൂടുതൽ തവണ(4) U19 വേൾഡ് കപ്പ് ട്രോഫി നേടുന്ന ടീമായി ഇന്ത്യ മാറി. നേരത്തെ മൂന്ന് വീതം ട്രോഫി സ്വന്തമാക്കി ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പമാരുന്നു. 2002, 2008, 2012 വർഷങ്ങളിലാണ് ഇന്ത്യ ഇതിനുമുമ്പ് അണ്ടർ 19 വേൾഡ് കപ്പ് സ്വന്തമാക്കിയിട്ടുള്ളത്. 2006ലും 2016ലും ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു.

രാഹുൽ ദ്രാവിഡിന്റെ കോച്ചിങ് കീഴിൽ എത്തിയ ഇന്ത്യൻ ടീം ആദ്യ കളി മുതൽക്ക് തന്നെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. സെമിയിൽ പാകിസ്താനെ 203 റൺസിന്‌ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരേപോലെ തിളങ്ങിയാണ് ഇന്ത്യ കിരീടത്തിൽ മുത്തം ഇട്ടത്. പ്രിത്വി ഷ്വ(29), ശുഭമൻ ഗില്ല(31), ദേശായി എന്നിവരും 217 റൺസ് പിന്തുടർന്ന് ഇന്ത്യയുടെ ബാറ്റിങ്ങിന് ശക്തിയേകി. പ്രിത്വി ഷ്വ ആയിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി ജോണതൻ മെർലോ(76) മാത്രമാണ് തിളങ്ങിയത്. മറുവശത്ത് ഓസ്‌ട്രേലിയക്ക് വിക്കറ്റുകൾ വീണുകൊണ്ടേ ഇരുന്നു. ഇന്ത്യക്ക് വേണ്ടി ഇഷാൻ പൊരേല്, ശിവ സിംഗ്, കമലേഷ് നഗർകോട്ടി, അനുഗുൽ റോയ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *