അനുജത്തിയെയുംകൂട്ടി തെരുവില്‍ ഭിക്ഷയാചിച്ച് നടന്ന ബാലന്‍ ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം പന്ത് തട്ടാനൊരുങ്ങുന്നു; മണികണ്ഠന്റെ എന്ന അത്ഭുത ബാലൻ്റെ കഥ

കേരളത്തിന്റെ നെല്ലറയായ ആലപ്പുഴയുടെ മണ്ണിലൂടെ അനുജത്തിയുടെ കയ്യുംപിടിച്ച് ഭിക്ഷയാചിച്ചു നടന്ന ഏഴുവയസ്സുകാരന്‍. ഒരു വൃദ്ധക്കൊപ്പം ഭക്തരുടെ മുന്നില്‍ കൈ നീട്ടി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് മുന്നില്‍ നിന്ന ആ ബാലന്‍ ഇന്ന് ലോകോത്തര താരങ്ങള്‍ വളര്‍ന്ന റയല്‍ മാഡ്രിഡില്‍ പന്ത് തട്ടാനൊരുങ്ങുന്നു. ഭാഗ്യവും പ്രതിഭയും ഇഴചേര്‍ന്ന അവിശ്വസനീയമായ കഥയാണ് മണികണ്ഠന്റെ ജീവിതം.

എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അത് സംഭവിച്ചത്. 211ല്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പരിസരത്തെ ഭിക്ഷാടക കൂട്ടത്തിൽനിന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി രക്ഷപ്പെടുത്തുമ്പോള്‍ ഒരു തുണിക്കഷ്ണം മാത്രമായിരുന്നു അവന്റെ വേഷം. അനിയത്തിയെയും ചേട്ടനെയും കൊല്ലത്തെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. കൊല്ലത്തെ ശ്രീ നാരായണ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ അവന്‍ പഠനം തുടങ്ങി.

ഇന്നവൻ സിനിദൻ സിദാന്റെയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും ക്ലബ്ബായ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്ക് ഒരു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട 14കാരന്‍ പയ്യനായി മണികണ്ഠന്‍ മാറി. ജൂലായ് മാസത്തെ റയലിലെ പരിശീലനത്തിനു ശേഷം മണികണ്ഠന്‍ ഉയര്‍ന്ന പരിശീലനത്തിനായി ലാറ്റിനമേരിക്കയിലേക്കോ അമേരിക്കയിലേക്കോ അയക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെവിടെയോ ആണ് മണികണ്ഠന്റെ വീട്. കൊല്ലത്തെ റെസ്‌ക്യൂ ഹോമില്‍ സീനിയര്‍ ടീമിന്റെ കോച്ച് എം പി അഭിലാഷാണ് മണികണ്ഠനെ ഫുട്‌ബോളിന്റെ ലോകത്തേക്ക് പന്തു തട്ടിച്ചത്. സീനിയര്‍ കളിക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനിടെ ബോള്‍ ബോയ് ആയിരുന്ന മണികണ്ഠന്റെ ചില ചലനങ്ങളില്‍ പ്രതിഭാസ്പര്‍ശമുണ്ടെന്നു തിരിച്ചറിഞ്ഞ അഭിലാഷ് അവനെയും ഒപ്പം കൂട്ടി. ആ യാത്ര ഇന്ന് റയല്‍ വരെയെത്തി തുടരുന്നു.

ഐ ലീഗിന്റെ അണ്ടര്‍ 15 ലീഗിലെ കളിക്കാരനാണ് നിലവില്‍ മണികണ്ഠന്‍. സ്റ്റോപ്പര്‍ ബാക്ക് പൊസിഷനില്‍ കളിക്കുന്ന ഇവന്റെ ലോങ്ങ് റേഞ്ചറുകള്‍ക്ക് അസാമാന്യ പവറുണ്ടെന്ന് അഭിലാഷ് സാക്ഷ്യപ്പെടുത്തുന്നു. മെസ്സിയുടെ കടുത്ത ആരാധകനാണ് മണികണ്ഠന്‍. രാജ്യത്തിനു വേണ്ടി കളിക്കണമെന്നാണ് മണികണ്ഠന്റെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹം സമീപഭാവിയില്‍ സാധിക്കുമെന്നു തന്നെ വിശ്വസിക്കാം. കാരണം ഒന്‍പതാം ക്ലാസുകാരനായ മണികണ്ഠന്‍ നമ്മുടെ ജീവിതത്തിനും ശക്തിയേകുന്ന പ്രചോദനമാണ്.

BinocularLive

Leave a Reply

Your email address will not be published. Required fields are marked *