എന്താണ് സൂപ്പർ കപ്പ് ?? കേരള ബ്ലാസ്റ്റേഴ്സന് വെല്ലുവിളിയായി കേരളത്തിൽ നിന്നും മറ്റൊരു ടീം കൂടെ

എന്താണ് സൂപ്പർ കപ്പ് ?? കേരള ബ്ലാസ്റ്റേഴ്സന് വെല്ലുവിളിയായി കേരളത്തിൽ നിന്നും മറ്റൊരു ടീം കൂടെ . . .

DStSBKOVoAgICsH-1024x576

സൂപ്പർ കപ്പിനെ സംബന്ധിച്ച് നിർണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്ന. സൂപ്പർ കപ്പില്‍ കളിക്കുന്ന വിദേശ താരങ്ങളുടെ എണ്ണം തീരുമാനമായതായി സൂചന. 25 അംഗടീമില്‍ ആറ് വിദേശ താരങ്ങളെയാണ് സ്വാകാഡില്‍ അനുവദിക്കുക. ഇതില്‍ അഞ്ച് വിദേശ താരങ്ങള്‍ക്ക് ഒരേസമയം കളത്തിലിറങ്ങാം.

blasters-768x433

നിലവില്‍ ഐ ലീഗിലെ ടീം സ്‌ക്വാഡില്‍ ആറ് കളിക്കാരും ഐഎസ്എല്ലില്‍ എട്ടു വിദേശ കളിക്കാര്‍ക്കുമാണ് ഇടമുളളത്. രണ്ട് ലീഗികളിലേയും ക്ലബ്ബുകളിലെ വിദേശ താരങ്ങളുടെ എണ്ണം തുല്യത വരുത്താന്‍ ആണ് ഐഎസ്എല്ലിലെ വിദേശ താരങ്ങളുടെ എണ്ണം ആറാക്കി കുറച്ചത്.

277533508-blasters

ഐഎസ്എലില്‍ നിന്നും ഐ ലീഗില്‍ നിന്നും ആദ്യ ആറു സ്ഥാനകാര്‍ക്കായിരിക്കും സൂപ്പര്‍ കപ്പിലേക്ക് നേരിട്ടു യോഗ്യത ലഭിക്കുക. ശേഷിക്കുന്ന നാല് സ്ലോട്ടുകളിലേക്കുള്ള ടീമുകളെ ഐഎസ്എല്ലിലെയും ഐ ലീഗിലെയും ടീമുകളെ ഉള്‍പെടുത്തിയുള്ള യോഗ്യത റൗണ്ടിലൂടെയാകും നിശ്വയിക്കും.

16 ടീമുകള്‍ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ടൂര്‍ണമെന്റ് നടക്കുക . യോഗ്യത മത്സരങ്ങള്‍ മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 31 വരെ നടക്കും . ഫൈനല്‍ റൗണ്ടുകള്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 22 വരെയാണ്.

കേരളത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് യോഗ്യത നേടിയിട്ടുണ്ട്. 18ാം തീയ്യതി നടക്കുന്ന മത്സര ശേഷമേ ഗോകുലത്തിന്‍റെ കാര്യം തീരുമാനമാകൂ.

Leave a Reply

Your email address will not be published. Required fields are marked *